www.teachersguildkerala.blogspot.in..ദേശീയ വിദ്യാഭ്യാസ നയം 2016 താഴെ...ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.അവസാന തീയ്യതി 26.06.2016..

Saturday, 25 July 2015

പ്രീമെട്രിക് സ്കോളര്‍ഷിപ്പ് 2015-16 സൈറ്റ് ഇവിടെ.സ്കൂള്‍ കോഡ് യൂസറും പാസ്സ് വേര്‍ഡും.

ഒ.ഇ.സി.ലംപ്സം ഗ്രാന്‍റിന് അപേക്ഷ നല്‍കണം.സൈറ്റ് താഴെ.സമ്പൂര്‍ണ്ണയുടെ ലോഗിന്‍..പാസ്സ് വേര്‍ഡ് എന്നിവ ഉപയോഗിക്കണം ഒ.ഇ.സി സൈറ്റ് ഇവിടെ

Tuesday, 14 July 2015

ഒരു പേ റിവിഷന്‍ സോഫ്റ്റ് വെയര്‍ കൂടി പരിചയപ്പെടാം -കടപ്പാട് keralaservice .org

Released Pay fixation Consultant software for the fixation of Pay in the revised scale as per the recommendation of the X Pay Revision Commission. As per the recommendation no option is allowed. However option finder is also included to understand whether any loss occured in the fixation of pay without option. 
************************************************************************************************

പേ റിവിഷന്‍ സോഫ്റ്റ് വെയര്‍ ഇവിടെ -വെറുതെ ഒന്ന് നോക്കാം ഇത് സാധ്യത മാത്രമാണ്

Monday, 13 July 2015

∙ ഏറ്റവും കുറഞ്ഞ സ്കെയിലായ 8,500-13,210 രൂപ 17,000-35,700 രൂപയാകും∙ കൂടിയ സ്കെയിൽ 48,640- 59,840 രൂപ 97,000-1,20,000 രൂപയാകും∙ 500- രൂപമുതൽ 2400 രൂപവരെ വാർഷിക വേതന വർധനവ്
∙ എൽഡി ക്ലർക്ക് - 21,000- 43,000 (9,940- 15,380)

∙ യുഡി ക്ലർക്ക് - 26,500- 53,000 (13,210- 22,370)
∙ എച്ച്എസ്എ - 30,700- 62,000 (14,620- 23480)
∙ ഇതുകൂടാതെ, ലാസ്റ്റ് ഗ്രേഡ് തസ്തികയിലെ വർധന ശുപാർശ ഇങ്ങനെയാണ് (പഴയത് ബ്രാക്കറ്റിൽ)
∙ 17,000 - 35,700 (8500 - 13,210) ∙ 18,000 - 37,500 (8730 - 13,540) ∙ 19,000 - 39,500 (8960 - 14,260) ∙ 20,000 - 41,500 (9190 - 15,780)
പ്രധാന ശുപാർശകൾ∙ പുതുക്കിയ ശമ്പളം/ പെൻഷൻ എന്നിവയുടെ പ്രാബല്യം 1.07.2014 മുതൽ
∙ കുറഞ്ഞ അടിസ്ഥാന ശമ്പളം 17,000 രൂപയും കൂടിയത് 1,20,000 രൂപയുമാണ് (നിലവിലെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും അടക്കം ലഭിച്ചു വരുന്ന കുറഞ്ഞ വേതന 15,300 രൂപയും കൂടിയത് 1,07,712 ഉം ആണ്)
∙ കുറഞ്ഞ ഇൻക്രിമെന്റ് നിരക്ക് 500 രൂപയും കൂടിയത് 2,400 രൂപയും ആയിരിക്കും ഏറ്റവും അടിസ്ഥാന ശമ്പളത്തിൽ 2.94 ശതമാനവും ഏറ്റവും കൂടിയ അടിസ്ഥാന ശമ്പളത്തിന്റെ 2.04 ശതമാനവും ആയിരിക്കും.
∙ വലുതും പ്രാധാന്യമേറിയതുമായി 500 പൊലീസ് സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫിസർമാരെ സർക്കിൾ ഇൻസ്പെക്ടർ ഓഫ് പൊലീസ് പദവിയിലേക്ക് ഉയർത്തേണ്ടതാണ്.
∙ ക്രമസമാധാന ചുമതല നൽകേണ്ട എസ്എച്ച്ഒമാരെയും ഡിവൈഎസ്പിമാരെയും തിരഞ്ഞെടുക്കാൻ ഒരു സർവീസ് സെലക്‌ഷൻ ബോർഡ് രൂപീകരിക്കേണ്ടതാണ്.
∙ ഡപ്യൂട്ടി തഹസിൽദാരുടെ കേഡറിലേക്ക് വില്ലേജ് ഓഫിസർ തസ്തിക ഉയർത്തേണ്ടതാണ്.
∙ ഹയർ സെക്കൻഡറി വകുപ്പും വൊക്കേഷണൽ സെക്കൻഡറി വകുപ്പും ലയിപ്പിച്ച് ഒറ്റ വകുപ്പാക്കേണ്ടതാണ്.
∙ അച്ചടി-സ്റ്റേഷണറി വകുപ്പുകൾ ലയിപ്പിക്കേണ്ടതാണ്.
∙ ഹൈസ്കൂൾ അധ്യാപകർക്ക് 28 വർഷമാകുമ്പോൾ ഡപ്യൂട്ടി ഹെഡ്മാസ്റ്റർ പദവി നൽകും.
∙ 1,000 മുതൽ 3,000 രൂപവരെ വീട്ടുവാടക അലവൻസ് വർധിപ്പിക്കണം
പെൻഷൻ പരിഷ്കരണം∙ കുറഞ്ഞ പെൻഷൻ 6,500 രൂപ കൂടിയത് 60,000 രൂപ (നിലവിൽ യഥാക്രമം 4,500 രൂപയും 29,920 രൂപയുമാണ്)
∙ ലയിപ്പിക്കേണ്ട ക്ഷാമബത്ത 80 ശതമാനം
∙ ഫുൾ പെൻഷനു വേണ്ട സർവീസ് കാലാവധി 25 വർഷമായി കുറക്കേണ്ടതാണ്

Friday, 10 July 2015


ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പണം 13ന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍െറ ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് ജൂലൈ 13ലേക്ക് മാറ്റി. അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ പി.സി. ഐപ്പിന്‍െറ നിര്യാണത്തെ തുടര്‍ന്ന് ധനമന്ത്രി കെ.എം. മാണി കൊച്ചിയിലേക്ക് പോയതിനാലാണിത്. തിങ്കളാഴ്ച 1.30ന് കോണ്‍ഫറന്‍സ് ഹാളില്‍വെച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ സമിതിയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കിയത്. സമിതി ശുപാര്‍ശകളില്‍ മൂന്ന് മാസത്തിനകം സര്‍ക്കാര്‍ തീരുമാനമെടുക്കും.